താപനില ഉയരുന്നു; ഇന്ത്യ ചൂടു പിടിക്കുന്നു.

0
47

ജോൺസൻ ചെറിയാൻ.

തിരുവനന്തപുരം : ജനത്തിന് അതിജീവിക്കാവുന്നതിലും അപ്പുറം ഉഷ്ണതരംഗം അനുഭവപ്പെടുന്ന ലോകത്തെ ആദ്യ സ്ഥലങ്ങളിൽ ഒന്നായി ഇന്ത്യ ഉടൻ മാറുമെന്നു ലോക ബാങ്കിന്റെ പുതിയ റിപ്പോർട്ട്.‘ഇന്ത്യയെ തണുപ്പിക്കാൻ ഉള്ള കാലാവസ്ഥാ നിക്ഷേപ സാധ്യതകൾ’ എന്ന പേരിൽ ലോക ബാങ്ക് തയാറാക്കിയ റിപ്പോർട്ട് കേരളത്തിൽ പ്രകാശനം ചെയ്തു.കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കടുത്ത ഉഷ്ണതരംഗങ്ങളിൽ ആയിരക്കണക്കിനു പേരാണ് ഇന്ത്യയിൽ മരിച്ചത്.

ഉഷ്ണകാലം നേരത്തേ എത്തുകയും ദീർഘനാൾ തുടരുകയും ചെയ്യുന്ന അവസ്ഥയാണ്.ഇന്ത്യയിലെ തൊഴിലാളികളിൽ 75% (ഏകദേശം 38 കോടി) ചൂടു സാഹചര്യങ്ങളിൽ ആണ് ജോലി ചെയ്യുന്നത്.കോവിഡിന് മുൻപ്, ലോകത്ത് മരുന്ന് ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് താപനില ക്രമീകരിച്ചു സൂക്ഷിക്കേണ്ട മരുന്നുകളും ഉൽപന്നങ്ങളിലും 20%,   വാക്സീനുകളിൽ 25 ശതമാനം എന്നിങ്ങനെ നഷ്ടപ്പെട്ടത് ഈ സംവിധാനത്തിന്റെ അഭാവത്തി‍ൽ ആണ്.ഇതു വഴി 313 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറഞ്ഞു.

Share This:

Comments

comments