കണക്കിൽ പൊരുത്തമില്ല; സപ്ലൈകോയുടെ 221 കോടി വീണ്ടും തടഞ്ഞ് കേന്ദ്രം.

0
53

ജോൺസൻ ചെറിയാൻ.

കൊച്ചി  : കണക്കിലെ പൊരുത്തക്കേടിന്റെ പേരിൽ കേന്ദ്രം തടഞ്ഞുവച്ച 220.92 കോടി സപ്ലൈകോയ്ക്ക് ഉടൻ കിട്ടില്ല. പിഴവ് തിരുത്തി കഴിഞ്ഞ മാസം സംസ്ഥാന പൊതുവിതരണ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വീണ്ടും പൊരുത്തക്കേട്  ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയച്ചതോടെ സപ്ലൈകോ കൂടുതൽ പ്രതിസന്ധിയിലായി. റേഷൻ കട വഴി വിതരണം ചെയ്ത അരിയുടെ കണക്കുമായി താരതമ്യം ചെയ്താണു കേന്ദ്രം നെല്ല് സംഭരണത്തിന്റെ ഫണ്ട്  സംസ്ഥാനത്തിനു നൽകുന്നത്.

വിതരണം ചെയ്ത അരി സംബന്ധിച്ചു പൊതുവിതരണ വകുപ്പ് കമ്മിഷണർ മൂന്നു മാസം കൂടുമ്പോൾ നൽകുന്ന കണക്ക് പോർട്ടലിലെ കണക്കുമായി ഒത്തുപോകാതെ വരുമ്പോഴാണു കേന്ദ്രം ഫണ്ട് തടഞ്ഞു വയ്ക്കുന്നത്.റേഷൻ കട വഴി വിതരണം ചെയ്യുന്ന ധാന്യങ്ങളുടെ കണക്ക് പൊതുവിതരണ കമ്മിഷണറുടെ പരിധിയിലാണ്. ഈ കണക്കിലെ പിഴവു പരിഹരിക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചയാണു വീണ്ടും കേന്ദ്രം കത്ത് അയയ്ക്കുന്നതിലേക്ക് എത്തിച്ചത്.

Share This:

Comments

comments