പ്രളയകാലത്തെ അരി: കേന്ദ്രത്തിന് കേരളം 205.81 കോടി നൽകും.

0
158

ജോൺസൻ ചെറിയാൻ.

തിരുവനന്തപുരം :  2018 ലെ പ്രളയകാലത്തു കേരളത്തിന് അധികം തന്ന അരിയുടെ വിലയായി കേന്ദ്ര സർക്കാരിന് 205.81 കോടി രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.പണം ഉടൻ നൽകണമെന്ന കേന്ദ്ര ആവശ്യത്തെത്തുടർന്ന് ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചെങ്കിലും പണം എവിടെനിന്നു നൽകുമെന്നു വ്യക്തമല്ല.ദുരിതാശ്വാസത്തിനു നൽകിയ അരിയുടെ വില ചോദിക്കരുതെന്നു കേരളം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററിനു വാടക ചോദിച്ചതും ദുരിതാശ്വാസത്തിനു പണം സമാഹരിക്കാൻ മന്ത്രിമാർക്ക് വിദേശത്തുപോകാൻ കേന്ദ്രം അനുമതി നിഷേധിച്ചതും  അക്കാലത്ത് സംസ്ഥാന സർക്കാരിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.89,540 ടൺ അരിയാണ് അധികം കിട്ടിയത്. തുക നൽകുന്നില്ലെങ്കിൽ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതമോ സബ്സിഡി  തുകയോ വെട്ടിക്കുറയ്ക്കുമെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു.

Share This:

Comments

comments