ജോൺസൻ ചെറിയാൻ.
തൃപ്രയാർ : മേൽതൃക്കോവിൽ ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചു.4 അടി ഉയരവും 35 കിലോ തൂക്കവമുള്ള ഭണ്ഡാരണാണ് കവർന്നത്.. ഇന്നലെ രാവിലെ ഓഫിസ് സെക്രട്ടറി വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെടുന്നത്.ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഗോവണി ചാരി വച്ച് കയറി ഗ്രില്ലിന്റെ ലോക്ക് മുറിച്ചാണ് ഉള്ളിൽ കടന്നത്.പൊലീസ് നായ മുറ്റിച്ചൂർ ഭാഗത്തേക്കുള്ള റോഡ് വഴിയാണ് ഓടിയത്.
വിരലടയാള വിദഗ്ധർ വിരലടയാളങ്ങൾ ശേഖരിച്ചു.ഒന്നിൽ കൂടൂതൽ പേർ മോഷണത്തിനെ ത്തിയിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് ഭണ്ഡാരം തുറക്കാനിരിക്കെയാണ് മോഷണം. സാധരണ മാസങ്ങളിൽ 10,000 മുതൽ 15,000 രൂപ വരെ കാണിക്ക ലഭിക്കാറുണ്ടെന്ന് അധികൃതർ പറഞ്ഞു.തൃപ്രയാർ എകാദശിക്ക് വരുന്ന ഭക്തർ ഇവിടെയും കാണിക്കയിടാറുണ്ട്. അതിനാൽ സംഖ്യ കൂടാനാണ് സാധ്യത.