ശബരിമലയിലേക്ക് ഹെലികോപ്റ്റർ, വിഐപി ദർശനം; കമ്പനിക്കെതിരെ വീണ്ടും ഹൈക്കോടതി.

0
58

ജോൺസൻ ചെറിയാൻ.

കൊച്ചി : ശബരിമലയിലേക്ക് അനുമതികളില്ലാതെ ഹെലികോപ്റ്റർ സേവനം നൽകുമെന്നു പരസ്യം ചെയ്ത കമ്പനിക്കെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി.വിഷയം ചെറുതായി കാണാനാവില്ലെന്ന് ആവർത്തിച്ച കോടതി, ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്നു വ്യക്തമാക്കി.

അര ലക്ഷം രൂപയ്ക്കു കൊച്ചിയിൽ നിന്നു നിലയ്ക്കലിലേക്കു ഹെലികോപ്റ്റർ സേവനവും,അവിടെനിന്നു കാറിൽ പമ്പയിലേക്കും സന്നിധാനത്തേയ്ക്കും ഡോളി സേവനവും വിഐപി ദർശനവുമാണ് ഹെലി കേരള കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ശനിയാഴ്ച സ്പെഷൽ സിറ്റിങ്ങിനെത്തിയ കോടതി കമ്പനിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.ശബരിമലയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്തതിനെയും കോടതി വിമർശിച്ചിരുന്നു.

Share This:

Comments

comments