ജോൺസൻ ചെറിയാൻ.
പട്ടിക്കാട്ട് : ദേശീയപാതയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ടു ഡിവൈഡറിലിടിച്ച് അപകടം.5 പേർക്കു പരുക്ക്. രാത്രി 12.30 നു പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്കു മുകളിലെ മേൽപാത അവസാനിക്കുന്ന ഭാഗത്തായിരുന്നു അപകടം.
കൊല്ലത്തു നിന്നു പഴനിയിലേക്കു പോയ ബസ് നിയന്ത്രണം വിട്ട് 6 വരി പാതയുടെ നടുവിലെ ഡിവൈഡറിലും വിളക്കുകാലിലും ഇടിച്ച ശേഷം തൃശൂർ ഭാഗത്തേക്കുള്ള റോഡിലെത്തിയാണു നിന്നത്. പരുക്കേറ്റവരെ ജനറൽ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. പീച്ചി പൊലീസും കരാർ കമ്പനിയുടെ റിക്കവറി യൂണിറ്റും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.