ബാബൂ വടക്കേടത്തിന്‌ കമാന്‍ഡര്‍ സ്ഥാനം ലഭിച്ചു

0
1252

style="text-align: center;">ബാബൂ വടക്കേടത്തിന്‌ കമാന്‍ഡര്‍ സ്ഥാനം ലഭിച്ചു
കോട്ടയം: പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ, ബാബു വടക്കേടത്തിന്‌ കമാന്‍ഡര്‍ സ്ഥാനം നല്‍കി അനുഗ്രഹിച്ചു. ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട്‌ വിശുദ്ധ മാര്‍ത്തമറിയം കത്തീഡ്രില്‍ കുടുംബങ്ങളിലൊന്നായ പൈനിങ്കലായ വടക്കേടത്ത്‌ വി.സി. മാണിയുടേയും, പരേതയായ ശോശാമ്മ മാണിയുടേയും ഇളയ പുത്രനാണ്‌ ബാബു മാണി വടക്കേടത്ത്‌.
ജൂണ്‍ പത്താം തീയതി തിങ്കളാഴ്‌ച മണര്‍കാട്‌ കത്തീഡ്രലില്‍ വെച്ച്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ ഇന്ത്യന്‍ അഫയേഴ്സ്‌ സെക്രട്ടറി മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ തിരുമേനി മെഡല്‍ അണിയിക്കുകയും, അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയും പാത്രിയര്‍ക്കല്‍ വികാരിയുമായ നിവ.ദി.ശ്രീ. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയും ചെയ്‌തു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത നിവ.ദി.ശ്രീ. തോമസ്‌ മാര്‍ തിമോത്തിയോസ്‌ തിരുമേനിയും, പരിശുദ്ധ സുന്നഹദോസ്‌ സെക്രട്ടറി അഭിവന്ദ്യ ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനി, മണര്‍കാട്‌ മാര്‍ത്തമറിയം കത്തീഡ്രലിലെ എല്ലാ കോര്‍എപ്പിസ്‌കോപ്പമാരും പട്ടക്കാരും, അനേകം വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.Babu-Vadakedath-pic2
തദവസരത്തില്‍ അമേരിക്കന്‍ ഭദ്രാസനത്തില്‍ ബാബു മാണി വടക്കേടത്ത്‌ ഡാലസ്‌, ഓസ്റ്റിന്‍, ഹൂസ്റ്റന്‍ പള്ളികളിലും, ഭദ്രാസന കൌണ്‍സിലിലും ചെയ്യുന്ന കാര്യങ്ങള്‍ ഭദ്രാസന മെത്രാപ്പോലീത്ത അനുസ്‌മരിച്ചു.
വാഴമുട്ടം കിഴക്കേക്കര സെന്റ്‌ ഇഗ്‌നേഷ്യസ്‌ ഇടവകാംഗമായ തെടിയകാലാ പുത്തന്‍വീട്ടില്‍ പരേതരായ ജോസഫിന്റേയും മറിയാമ്മയുടേയും ഇളയ പുത്രി അന്നമ്മയാണ്‌ ഭാര്യ. പുത്രന്‍ അമേരിക്കന്‍ ഭദ്രാസനത്തില്‍ എഫുദിയേക്കന്‍ ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ കത്തോലിക്കാ സെമിനാരിയില്‍ മാസ്റ്റേഴ്സ്‌ ഇന്‍ ഡിവിനിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും, പൈനിങ്കല്‍ കുടുംബത്തിലെ മുപ്പത്തിയേഴാമത്തെ പുരോഹിതനുമാണ്‌. പുത്രി മെര്‍ലിന്‍ ബാബു സൌത്ത്‌ കരോളിനയിലെ പ്രസ്‌ബിറ്റേറിയന്‍ കോളജില്‍ ഡോക്‌ടര്‍ ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്‌. മരുമകള്‍ ഇഞ്ചക്കാട്ട്‌ ലില്ലിക്കുട്ടിയുടേയും, പരേതനായ ജേക്കബ്‌ കുട്ടിയുടേയും പുത്രി അന്ന ജേക്കബ്‌ ആണ്‌.
വി.എം. ജേക്കബ്‌, വി.എം. ചെറിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്‌. കുടുംബത്തിനുവേണ്ടി റവ.ഫാ. മാത്യൂസ്‌ വടക്കേടത്തിന്റെ ഭാര്യാ സഹോദരന്‍ റവ.ഫാ. ജോസഫ്‌ സി. ജോസഫ്‌ കോര്‍എപ്പിസ്‌കോപ്പ (അറ്റ്‌ലാന്റാ) നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

Share This:

Comments

comments