അ​മേ​രി​ക്ക​യി​ൽ 21 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി മോ​ർ​ട്ട്ഗേ​ജ് പ​ലി​ശ നി​ര​ക്ക് 7.16 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു..

0
236
പി.പി. ചെറിയാൻ.
ന്യൂയോർക്ക്: അമേരിക്കയിൽ 21 വർഷത്തിനുശേഷം ആദ്യമായി മോർട്ട്ഗേജ് പലിശ നിരക്ക് 7.16 ശതമാനമായി വർധിച്ചു.മോൾട്ട്ഗേജ് ബാങ്കേഴ്സ് അസോസിയേഷൻ (എംബിഎ) ഒക്ടോബർ 26 ബുധനാഴ്ച പ്രഖ്യാപിച്ച സ്ഥിതി വിവര കണക്കുകളിലാണ് ഈ വർധനവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വീട് വാങ്ങുന്പോൾ 30 വർഷത്തേക്കുള്ള പലിശ നിരക്ക് 7.16 ശതമാനത്തിൽ എത്തിയതോടെ വിൽപനയിൽ ഗണ്യമായി കുറവുണ്ടാകുകയും റിയൽ എസ്റ്റേറ്റ് വ്യാപാരം മന്ദീഭവിക്കുകയും ചെയ്തു. വീട് വാങ്ങുന്നതിനുള്ള മോർട്ട്ഗേജ് അപേക്ഷകൾ 1997നുശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തിട്ടുണ്ട്.

നവംബർ ആദ്യവാരം പലിശ നിരക്ക് വീണ്ടും വർധിക്കാനാണു സാധ്യതയെന്നു സെൻട്രൽ ബാങ്ക് അധികൃതർ ചൂണ്ടികാട്ടി.400,000 വിലയുള്ള വീടുകൾ ഇപ്പോൾ 170,000 കുറഞ്ഞു 23,0000 ൽ എത്തിനിൽക്കുന്നു. അമേരിക്ക സാന്പത്തിക മാന്ദ്യത്തിലേക്കു പോകും മുന്പു 30 വർഷത്തെ പലിശ നിരക്ക് നാലു ശതമാനത്തിൽ താഴെയായിരുന്നു.

പലിശ നിരക്ക് ഉയർന്നതോടെ അമേരിക്കയിലെ ഏറ്റവും വലിയ 20 സിറ്റികളിലെ വീടുകളുടെ വിൽപനയിൽ 1.3 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 1990 നുശേഷം ആദ്യമായാണ് എംബിഎ ഇത്തരമൊരു സർവേ സംഘടിപ്പിച്ചത്.

Share This:

Comments

comments