വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് എ​ഡി​റ്റ​ർ നീ​മാ റോ​ഷി​യാ​ന അ​ന്ത​രി​ച്ചു.​

0
59
പി.പി ചെറിയാൻ.
 
വാഷിംഗ്ടണ്‍ ഡിസി: യുവജനങ്ങൾക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ വാഷിംഗ്ടണ്‍ പോസ്റ്റ് എഡിറ്റർ നീമാ റോഷിയാന പട്ടേൽ (35) അന്തരിച്ചു. ദീർഘനാളുകളായി ഗ്യാസ്ട്രിക് കാൻസറുമായി പടപൊരുതി ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഇന്ത്യയിൽ നിന്നു കുടിയേറിയ മാതാപിതാക്കൾക്കു മേപ്പിൾവുഡിൽ ജനിച്ച നീമാ ഹൈസ്കൂൾ ന്യൂസ് പേപ്പറിൽ സജീവമായിരുന്നു. 2009 ൽ എക്കണോമിക്സ്, ജേർണലിസം എന്നിവയിൽ റഡ്ജേഴ്സ് യൂണിവേഴ്സിറ്റിയിൽ(RUTGERS UNIVERSITY) ബിരുദം നേടി. 2016 ൽ ഡിജിറ്റൽ എഡിറ്ററായിട്ടാണു പ്രവർത്തനം ആരംഭിച്ചതെങ്കിലും പിന്നീട് പത്രത്തിന്‍റെ സ്ത്രീകളുടെ പ്രസിദ്ധീകരണമായ പോഡ്കാസ്റ്റിൽ ചീഫ് എഡിറ്ററായി. 2021 ൽ നീമാ പോഡ്കാസ്റ്റ് വിട്ടു കൂടുതൽ യുവജനങ്ങളെ ആകർഷിക്കുന്ന നെക്സ്റ്റ് ജനറേഷനിൽ പ്രവർത്തനമാരംഭിച്ചു.

2014 ൽ ഭർത്താവായ അൽഷർ പട്ടേലിനെ വിവാഹം ചെയ്തു. അഭിരാജ് പട്ടേൽ ഏകമകനാണ്. നോർത്ത് കാരലൈനയിലുള്ള പ്രഭു റോഷിയാന, മീരാ റോഷിയാന എന്നിവരാണു മാതാപിതാക്കൾ. അകാലത്തിൽ മരണം തട്ടിയെടുത്ത നീമാ മാധ്യമരംഗത്തിന്‍റെ ഭാവി വാഗ്ദാനമായിരുന്നുവെന്നും ചുരുങ്ങിയ കാലഘട്ടത്തിൽ നീമാ നടത്തിയ പ്രവർത്തനങ്ങൾ മാധ്യമ ലോകത്ത് എന്നും സ്മരിക്കപ്പെടുമെന്നും സഹപ്രവർത്തകർ അനുസ്മരിച്ചു.

Share This:

Comments

comments