ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി  ഐ.ഓ.സി.  ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ഞായറാഴ്ച പദയാത്ര നടത്തുന്നു.

0
92

മാത്യുക്കുട്ടി ഈശോ.

ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന 150 ദിവസം ദൈർഖ്യമുള്ള ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ന്യൂയോർക്ക് സിറ്റിയിൽ കാൽനട യാത്ര സംഘടിപ്പിക്കുന്നു.  ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറിൽ (47th  Street & 7th  Ave) നിന്നും ആരംഭിച്ച് യൂണിയൻ സ്ക്വയറിലുള്ള ഗാന്ധി പ്രതിമ വരെ നടത്തുന്ന യാത്രക്ക് ഐ.ഓ.സി. ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്‌ഥാനക്കാരായ ഐ.ഓ.സി. ഭാരവാഹികളും കോൺഗ്രസ്സ് അനുഭാവികളുമായ നൂറുകണക്കിന് പ്രവർത്തകർ പ്രസ്തുത പദയാത്രയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്  “തുല്യതയുടെയും ഐക്യതയുടെയും സമാധാന യാത്ര” എന്നാണ്  ഈ യാത്രക്ക്  പേര് നൽകിയിരിക്കുന്നത്.

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള  കന്യാകുമാരി മുതൽ വടക്കേ അറ്റം കാശ്മീർ വരെ 3,570 കിലോമീറ്റർ ദൂരം  150 ദിവസം കൊണ്ട് പൂർത്തീകരിക്കുന്നതിനാണ്  ഭാരത് ജോഡോ യാത്ര ക്രമീകരിച്ചിരിക്കുന്നത്.  സെപ്റ്റംബർ 7-ന്  കന്യാകുമാരിയിൽ നിന്നും തമിഴ് നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്ത  യാത്ര 50  ദിവസം പിന്നിടുമ്പോൾ വളരെ വിജയപ്രദമായി  മൂന്നു സംസ്ഥാനങ്ങൾ പിന്നിട്ട്  ഇപ്പോൾ തെലുങ്കാനയിലെ നാരായൺപെട്ട്  ജില്ലയിലെ മക്തൾ വരെ എത്തിനിൽക്കുന്നു.  ദീപാവലി പ്രമാണിച്ചു കഴിഞ്ഞ ഞായറാഴ്ചക്കു ശേഷം മൂന്ന് ദിവസത്തേക്ക് നിർത്തിവച്ച യാത്ര ഒക്ടോബർ 27-ന് തെലുങ്കാനയിൽ പുനരാരംഭിച്ചിരിക്കുകയാണ്.

ഐ.ഓ.സി. നാഷണൽ  വൈസ്‌ചെയർമാൻ  ജോർജ് ഏബ്രഹാം, നാഷണൽ  പ്രസിഡൻറ് മൊഹിന്ദർ സിംഗ്‌, കേരളാ ചാപ്റ്റർ പ്രസിഡൻറ് ലീലാ മാരേട്ട്, നാഷണൽ വൈസ് പ്രസിഡൻറ് പ്രദീപ് സാമള,  പഞ്ചാബ് ചാപ്റ്റർ പ്രസിഡൻറ് ഗുർമീത് സിംഗ്  ഗിൽ,  തെലുങ്കാന ചാപ്റ്റർ പ്രസിഡൻറ് രാജേശ്വർ റെഡ്‌ഡി,  ഐ.ഓ.സി. വൈസ് പ്രസിഡൻറ് മാലിനി ഷാ, ഹരിയാന ചാപ്റ്റർ പ്രസിഡൻറ് ഗുൽഷൻ ഗോത്ര, ആന്ധ്ര ചാപ്റ്റർ പ്രസിഡൻറ്  പവൻ ദരിസി, ജമ്മു-കാശ്മീർ ചാപ്റ്റർ പ്രസിഡൻറ്  ഹർജോത്  സിംഗ്,  ഐ.ഓ.സി. വൈസ് പ്രസിഡൻറ് ജോൺ ജോസഫ്,  ഗുജറാത്ത് ചാപ്റ്റർ പ്രസിഡൻറ് ഡോ. ജയേഷ് പട്ടേൽ, കർണാടക ചാപ്റ്റർ പ്രസിഡൻറ് ഗൗരി ശങ്കർ, കർണാടക ചാപ്റ്റർ ചെയർമാൻ ഡോ. വൈജിനാഥ് ചാക്കോലെ, ഡൽഹി ചാപ്റ്റർ പ്രസിഡൻറ് സന്ദീപ് കപൂർ, ഐ.ഓ.സി. സെക്രട്ടറി ജനറൽ ഹാർബച്ചൻ സിംഗ്, ജനറൽ സെക്രട്ടറിമാരായ  രാജേന്ദർ ദിച്ചപ്പള്ളി, സോഫിയ ശർമ്മ തുടങ്ങിയ നേതാക്കൾ പദയാത്രക്ക്  നേതൃത്വം നൽകും.

30-ന് ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് യൂണിയൻ ടേൺപൈകിലുള്ള സന്തൂർ ഹോട്ടൽ പാർക്കിംഗ് ലോട്ടിൽ നിന്നും (257 -05  Union Turnpike, Bellerose, NY) ഉച്ചക്ക് 1:30 ന്  പുറപ്പെടുന്ന രീതിയിൽ ബസ്സ് ക്രമീകരിച്ചിട്ടുള്ളതായി സംഘാടകർ അറിയിക്കുന്നു. താല്പര്യമുള്ള ഏവർക്കും ബസ്സിൻറെ ക്രമീകരണം പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുവാൻ  (1) Leela Maret  – 646-539-8443  (2) George Abraham – 917-544-4137  (3)  Geevarghese  Abraham – 917-488-2590   (4)  Sam Mannikkarott – 518-487-8748   (5)  Paul Karukappallil – 845-553-5671  (6)   Jayachandran – 631-455-0323   (7)  Jose  George – 914-282-0422    (8)  Moncy  Varghese – 914-620-3298   (9) Usha George – 646-249-9042.

Share This:

Comments

comments