ജോൺസൻ ചെറിയാൻ.
കോട്ടയം : തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വർണവില വർധിച്ചു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്.ഇതോടെ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയും രേഖപ്പെടുത്തി.ഗ്രാമിന് 15 രൂപയും പവന് 120 വർധിച്ചു ഗ്രാമിന് 4,700 രൂപയിലും പവന് 37,600 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്. രാജ്യന്തര വിപണിയിൽ ബോണ്ട് യീൽഡിന്റെ വീഴ്ച സ്വർണത്തിനും അനുകൂലമാണ്. 1680 ഡോളറിലും 1700 ഡോളറിലുമാണ് സ്വർണത്തിന്റെ പിന്തുണകൾ.