എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ലഹരി മരുന്നുമായി 2 യുവാക്കൾ പിടിയിൽ.

0
80

ജോൺസൻ ചെറിയാൻ.

കൊച്ചി : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിമരുന്നു വേട്ട.ഒരു കോടി രൂപ വിലവരുന്ന രണ്ടര കിലോഗ്രാമിലധികം ലഹരി മരുന്നുമായി 2 യുവാക്കൾ നോർത്ത് പൊലീസിന്റെ പിടിയിൽ.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഉത്തരേന്ത്യക്കാരനിൽ നിന്നാണു ലഹരിമരുന്നു വാങ്ങിയതെന്നു പ്രതികൾ പൊലീസിനോടു സമ്മതിച്ചു.

ട്രെയിൻ മാർഗമാണ് ഇവർ 2.66 കിലോഗ്രാം ലഹരിമരുന്ന് എത്തിച്ചത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.ഒട്ടേറെ ലഹരിക്കേസുകളിൽ പ്രതികളായ പനങ്ങാട്‌ മാടവന കീരുപറമ്പ്‌ വീട്ടിൽ അൻസിൽ (21), നെട്ടൂർ പാറയിൽ വീട്ടിൽ സുജിൽ (23) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റിലായത്.

Share This:

Comments

comments