അപകടകാരണം അമിത വേഗമെന്ന് റിപ്പോർട്ട് ; ടൂറിസ്റ്റ് ബസ് ‍ഡ്രൈവറെ കാണാനില്ല.

0
102

ജോൺസൻ ചെറിയാൻ.

പാലക്കാട് :  വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറി അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറെ കാണാനില്ല. ഡ്രൈവർ ജോമോൻ അപകടസമയം സ്ഥലത്തുണ്ടായിരുന്നെന്നും പിന്നീടാണ് കാണാതായതെന്നുമാണ് റിപ്പോർട്ട്.അമിതവേഗമാണ് അപകടത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.അപകടസമയത്ത് ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു.

യാത്രയുടെ തുടക്കം മുതൽ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു എന്ന് വിദ്യാർഥികളും പറഞ്ഞു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമുൾപ്പെടെ 9 പേർ മരിച്ചു.ആകെ 60 പേർക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്.

Share This:

Comments

comments