അപകട സ്ഥലത്തെത്തിയ ആംബുലന്‍സിലേക്ക് കാര്‍ ഇടിച്ചു കയറി 5 മരണം.

0
118

ജോൺസൻ ചെറിയാൻ.

മുംബൈ  : ബാന്ദ്ര-വര്‍ളി സീ ലിങ്ക് റോഡില്‍ വാഹനാപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍  എത്തിയ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനവ്യൂഹത്തിലേക്ക് അതിവേഗത്തിലെത്തിയ കാര്‍ കാര്‍ ഇടിച്ചുകയറി 5 പേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്കേറ്റു.

വാഹനാപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാന്‍ ആംബുലന്‍സും മറ്റ് വാഹനങ്ങളും റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.ഇതിനിടെ അതിവേഗത്തില്‍ പാഞ്ഞെത്തിയ മറ്റൊരു കാര്‍ ഇവര്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ബുധനാഴ്ച വെളുപ്പിന് 3.30നാണ് സംഭവം.

Share This:

Comments

comments