സ്വർണ വില വർധിച്ചു ; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

0
52

ജോൺസൻ ചെറിയാൻ.

കോട്ടയം : സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില വർധിക്കുന്നത്. ഇതോടെ ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയും രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും  വർധിച്ചു   ഗ്രാമിന് 4,735 രൂപയും പവന്   37,880 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഗ്രാമിന് 40 രൂപയും പവന് 320 രൂപയുടെയും വർധനയാണ് ബുധനാഴ്ച ഉണ്ടായത്. ഇതോടെ മൂന്നു ദിവസം കൊണ്ട് ഗ്രാമിന് 125 രൂപയുടെയും പവന് 1000 രൂപയുടെയും വർധന ഉണ്ടായി. ഈ മാസത്തെ  ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബർ 1,2 ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഗ്രാമിന്  4,650 രൂപയും പവന് 37,200 രൂപയുമാണ്.

Share This:

Comments

comments