കനത്ത നാശം : ഫ്ലോറിഡയിൽ വീശിയടിച്ച് ഇയൻ ചുഴലിക്കാറ്റ്.

0
203

ജോൺസൻ ചെറിയാൻ.

യുഎസ് :  അതിശക്തമായ കാറ്റും പേമാരിയുമായി ‘ഇയൻ’ ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ ഗൾഫ് കോസ്റ്റിൽ ആഞ്ഞടിച്ചു.അടുത്തകാലത്ത് യുഎസ് കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്.കാറ്റുവേഗത്തിൽ അതിശക്തമായ നാലാം വിഭാഗത്തിലായിരുന്നു ‘ഇയനെ’ വർഗീകരിച്ചിരിക്കുന്നത്.മണിക്കൂറിൽ 241 കി.മീ വേഗത്തിലാണ് കാറ്റു വീശിയത്.

നിലവിൽ മധ്യ ഫ്ലോറിഡയിൽക്കൂടി വീശുന്ന കാറ്റിനെ ഒന്നാം വിഭാഗത്തിലാണ് ഇപ്പോൾ പെടുത്തിയിരിക്കുന്നത്.വൻ നാശനഷ്ടമാണ് ഇയൻ വരുത്തിവച്ചിരിക്കുന്നത്. ചില മേഖലകളിൽ പ്രളയജലം വീടിന്റെ മേൽക്കൂരയ്ക്കു മുകളിൽ വരെ എത്തി.കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും അനുബന്ധമായി ഇപ്പോഴും മഴ പെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഫ്ലാഷ് ഫ്ലഡ്സിന് സാധ്യതയുണ്ട്.

Share This:

Comments

comments