നഷ്ടപരിഹാരത്തിന് ഉത്തരവിടാമെന്ന് ഹൈക്കോടതി.

0
46

ജോൺസൻ ചെറിയാൻ.

കൊച്ചി  : ഹർത്താലിലും ബന്ദിലും ജനങ്ങൾക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച്.പോപുലർ ഫ്രണ്ട് ഇന്ത്യ മിന്നൽ ഹർത്താലിനിടെയുണ്ടായ ആക്രമണത്തിൽ നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടാമെന്ന് കോടതി അറിയിച്ചു. പോപ്പുലർ ഫ്രണ്ട് 5 കോടി 20 ലക്ഷം രൂപ കെട്ടിവയ്ക്കണം.നഷ്ടപരിഹാരത്തുക കെട്ടി വച്ച ശേഷമേ ജാമ്യം നൽകാവൂ എന്ന് എല്ലാ മജിസ്ട്രേറ്റു കോടതികൾക്കും നിർദേശം നൽകും.

സമരത്തിൽ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിലപാടു വ്യക്തമാക്കിയത്.നഷ്ടപരിഹാരം ഈടാക്കാൻ സർക്കാരിനു കോടതി നിർദേശം നൽകണം എന്നായിരുന്നു ആവശ്യം.കെഎസ്ആർടിസിയുടെ നഷ്ടവും വരുമാന നഷ്ടവും അക്രമികളിൽ നിന്ന് ഈടാക്കണമെന്നും വിശദമായ റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി നേരത്തെ സർക്കാരിനു നിർദേശം നൽകിയിരുന്നു.58 ബസുകൾ തകർത്തെന്നും പത്തു ജീവനക്കാർക്കു പരുക്കേറ്റെന്നുമാണ് കെഎസ്ആർടിസി കോടതിയെ അറിയിച്ചിരിക്കുന്നത്.

Share This:

Comments

comments