സംസ്ഥാനത്ത് ചൂട് വർധിച്ചു തുടങ്ങി.

0
56

ജോൺസൻ ചെറിയാൻ.

തിരുവനന്തപുരം :  കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് വർധിച്ചു തുടങ്ങി. 32–34 ഡിഗ്രി സെൽഷ്യസാണു പകൽ താപനില. ഏറ്റവും കൂടുതൽ താപനില ശനിയാഴ്ച രേഖപ്പെടുത്തിയത് പുനലൂരിലാണ് 34 ഡിഗ്രി. കോട്ടയത്ത് 33.4, കോഴിക്കോട് 33.2.അന്തരീക്ഷ താപനിലയും ഈർപ്പവും ഉൾപ്പെടുന്ന സമവാക്യം വഴി ചൂട് കണക്കാക്കുന്ന ഈ രീതി പ്രകാരം ശരീരത്തിൽ അനുഭവപ്പെടുന്ന ചൂട് 36 ഡിഗ്രിക്കു മേൽ ആണ്.

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) കിരണങ്ങളുടെ വർധിച്ച തോതും കനത്ത ചൂട് അനുഭവപ്പെടുന്നതിനു കാരണമാകുന്നതായി വിദഗ്ധർ പറയുന്നു.ചില ജില്ലകളിൽ യുവി ഇൻഡക്സ് ആപൽക്കരമായ 12 കടന്നതായി ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.

Share This:

Comments

comments