അഭിരാമിയുടെ പോസ്റ്റ്‌മോർട്ടം ഒഴിവാക്കി ; മുഖത്തുനിന്ന് വൈറസ് തലച്ചോറിലേക്ക് അതിവേഗം.

0
294

ജോൺസൻ ചെറിയാൻ.

കോട്ടയം : അഭിരാമിയുടെ നില ഗുരുതരമാക്കിയതു മുഖത്തേറ്റ കടി. മുഖത്തെ മുറിവിൽനിന്നു വൈറസ് തലച്ചോറിലെത്താൻ വളരെ കുറച്ചു സമയം മതിയെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി.ഇവിടെ കടിയേൽക്കുമ്പോൾ നായയുടെ ഉമിനീരിലുള്ള വൈറസ് വളരെ വേഗം ഞരമ്പിലേക്കു പ്രവേശിക്കും.മുഖത്തെ മുറിവിൽനിന്നു വൈറസ് തലച്ചോറിലെത്താൻ പരമാവധി 4 മണിക്കൂർ മതി.മുഖത്തെ മുറിവിൽനിന്നു പേവിഷബാധ തലച്ചോറിലേക്കു വ്യാപിച്ചിട്ടുണ്ടാകാമെന്നു കോട്ടയത്തു കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരും അറിയിച്ചിരുന്നു. മുഖത്താണു കടിയേൽക്കുന്നതെങ്കിൽ വൈറസിനെ നേരിട്ടു നശിപ്പിക്കുന്ന ആന്റിബോഡി ഇമ്യൂണോഗ്ലോബുലിൻ വളരെ വേഗം കുത്തിവയ്ക്കണം.ണ്ടാം തീയതി വൈകിട്ടാണ് കുഞ്ഞിനെ ഇവിടെ എത്തിച്ചത്. അസ്വാഭാവിക പെരുമാറ്റം എന്നതായിരുന്നു ആരോഗ്യപ്രശ്നം.മുഖത്തും ദേഹത്തും പട്ടി കടിച്ച പാടുകളും ഉണ്ടായിരുന്നു.

ആരോഗ്യ പ്രശ്നങ്ങൾ വിലയിരുത്തിയ ശേഷം അപ്പോൾ തന്നെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചികിത്സ ആരംഭിക്കുകയും ചെയ്തെന്ന് ഡോ.കെ.പി. ജയപ്രകാശ് പറഞ്ഞു.മൂന്നാം തീയതി രാവിലെ രാവിലെ കുട്ടിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയാൻ തുടങ്ങി. ഒപ്പം രക്ത സമ്മർദവും ഹൃദയമിടിപ്പും വ്യത്യാസപ്പെട്ടു. ഇതോടെ കുട്ടിയെ വെന്റിലേറ്ററിലേക്കു മാറ്റി.ചികിത്സ തുടരവേ തലച്ചോറിന്റെ പ്രവർത്തനം കുറയുന്നതായും തലച്ചോറിൽ വൈറസ് ബാധിച്ചെന്നും കണ്ടെത്തി.ഇന്നലെ രാവിലെ കുട്ടിയുടെ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമായി. ഉച്ചയോടെ മരണത്തിനു കീഴടങ്ങി. ഇതിനു പിന്നാലെ തന്നെ പുണെ വൈറോളജി ലാബോറട്ടറിയിലേക്ക് അയച്ച കുട്ടിയുടെ സ്രവ സാംപിളിന്റെ പരിശോധനാ ഫലം എത്തി: പേ വിഷബാധ സ്ഥിരീകരിച്ചു.

Share This:

Comments

comments