ജോൺസൻ ചെറിയാൻ.
കോട്ടയം: തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടികുളം സ്വദേശിയായ സിറിൽ (32) ആണ് മരിച്ചത്.ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞതാകുമെന്നാണ് പൊലീസിന്റെ നിഗമനം.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
രാവിലെ ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരാണ് കാർ വീണുകിടക്കുന്നത് കണ്ടത്.തുടർന്നു നടത്തിയ പരിശോധനയിലാണ് യുവാവിനെ കാറിനുള്ളിൽ കണ്ടെത്തിയത്. കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.