സ്ത്രീധനപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുപത്തൊന്നുകാരി മരിച്ചു.

0
80

ജോൺസൻ ചെറിയാൻ.

തൃശൂര്‍:  സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡന മരണം.തൃശൂര്‍ പെരിഞ്ഞനം കൊറ്റക്കുളത്ത് ഈ മാസം ഒന്നിന് ആത്മഹത്യയ്ക്കു ശ്രമിച്ച അഫ്സാന മരിച്ചു.തൃശൂര്‍ മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം.

ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു.ഒന്നരവര്‍ഷം മുന്‍പ് വിവാഹിതരായ അമലും അഫ്സാനയും മൂന്നുപീടികയിലെ ഫ്ലാറ്റിലായിരുന്നു താമസം.ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.അമല്‍ അഫ്സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Share This:

Comments

comments