ചേർത്തലയിലെ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു.

0
79

ജോൺസൻ ചെറിയാൻ.

ചേർത്തല : പാണാവള്ളി നാൽപത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു.  പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് മറ്റത്തിൽ തിലകൻ (57) ആണ് കളമശേരി മെഡിക്കൽ കോളജ്ആശുപത്രിയിൽ മരിച്ചത്.

പാണാവള്ളി വാലുമ്മേൽ രാജേഷ് (41) നേരത്തെ മരിച്ചിരുന്നു.ക്ഷേത്രത്തിൽ വെടിക്കെട്ടിനു സൂക്ഷിച്ചിരുന്ന കതിനയ്ക്കും കരിമരുന്നിനും തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ 5 പേർക്കാണു പരുക്കേറ്റത്.

ക്ഷേത്രത്തിൽ സപ്താഹം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് വെടിക്കെട്ട് ആവശ്യങ്ങൾക്ക് ഒരുക്കിയ കതിനയ്ക്കും  കരിമരുന്നിനുമാണ് തീപിടിച്ചത്.വെൽഡിങ് ജോലികൾക്കിടെ തീപ്പൊരി വീണതാകും തീപിടിത്തത്തിനു കാരണമെന്നാണു പൊലീസ് നിഗമനം.

 

Share This:

Comments

comments