കുത്തനെ കുതിച്ചു സംസ്ഥാനത്ത് സ്വർണവില.

0
85

ജോൺസൻ ചെറിയാൻ.

കോട്ടയം : സംസ്ഥാനത്ത് സ്വർണ വില കുത്തനെ വർധിച്ചു.കഴിഞ്ഞ മൂന്നു മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഗ്രാമിന് 4,860 രൂപയും പവന്  38,880 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന്  4,795 രൂപയിലും പവന് 38,360 രൂപയിലുമാണ് ഇന്നലെ  വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 840 രൂപ വർധിച്ചു.രാജ്യാന്തര വിപണിയിൽ ഇന്നലെ ബോണ്ട് യീൽഡിനൊപ്പം രാജ്യാന്തര സ്വർണ വില 1800 ഡോളറിന് മുകളിലേക്ക്  കയറിയെങ്കിലും ഡോളർ ശക്തിപ്പെടുന്നത് സ്വർണത്തിന് ക്ഷീണമാണ്.

Share This:

Comments

comments