വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു തുടരും.

0
71

ജോൺസൻ ചെറിയാൻ.

തിരുവനന്തപുരം : വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. 9 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകാൻ സാധ്യതയുണ്ടെന്നും കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി ഡാമിന്റെ 3 ഷട്ടറുകൾ ഇന്നലെ തുറന്നു.

സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വീതം വെള്ളമാണു ഒഴുക്കുന്നത്.നിലവിലെ ജലനിരപ്പ് 2384.46 അടി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി–ആനത്തോട് അണക്കെട്ടിന്റെ  ഷട്ടറുകൾ ഇന്നു 11ന് തുറക്കും. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ച വരെയും കർണാടക തീരങ്ങളിൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനം  വിലക്കി.

Share This:

Comments

comments