ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ കുഞ്ഞനന്തൻ നായർ അന്തരിച്ചു.

0
53

ജോൺസൻ ചെറിയാൻ.

കണ്ണൂർ : ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ(97) അന്തരിച്ചു.കണ്ണൂർ നാറാത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടാണ് അന്ത്യം. ജർമനിയിൽ 30 വർഷം പത്രപ്രവർത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് എകെജി സെന്ററിലും ദീർഘകാലം പ്രവർത്തിച്ചു.ണ്ണൂർ ജില്ലയിലെ നാറാത്ത് സ്വദേശിയാണ്.

ഇഎംഎസിനും എകെജിയ്‌ക്കൊപ്പവും പ്രവർത്തിച്ചു. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ചേർന്നു.1965 മുതൽ 82 വരെ ‘ബ്ലിറ്റ്‌സിന്റെ’ യൂറോപ്യൻ ലേഖകൻ.ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പ്രവർത്തകനാണു കുഞ്ഞനന്തൻനായർ. 1965 മുതൽ 82 വരെ ‘ബ്ലിറ്റ്‌സിന്റെ’ യൂറോപ്യൻ ലേഖകൻ. സിഐഎയെക്കുറിച്ച് ‘ഡെവിൾ ഇൻ ഹിസ് ഡാർട്ട്’ എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്‌തകം രചിച്ചു. ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പ്രവർത്തകനാണു കുഞ്ഞനന്തൻനായർ.

Share This:

Comments

comments