ബസ്സിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു.

0
146

ജോൺസൻ ചെറിയാൻ.

കോഴിക്കോട് : ദേശീയപാതയിൽ രാമനാട്ടുകര ബസ് സ്റ്റാൻഡ് പ്രവേശനകവാടത്തിൽ ബസ് ബൈക്കിലിടിച്ചു സ്ത്രീ മരിച്ചു.ഫറൂഖ് കോളജ് പരുത്തിപ്പാറചൂരക്കാട് ഗോപാലന്റെ ഭാര്യ സൗമിനി (55) ആണു മരിച്ചത്.

കോഴിക്കോട്ടുനിന്നു പാലക്കാട്ടേക്കു പോകുന്ന സ്വകാര്യബസ് മുന്നിൽ പോകുകയായിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം.തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.ബൈക്ക് ഓടിച്ചിരുന്ന സൗമിനിയുടെ മകൻ പരുക്കില്ലാതെ രക്ഷപ്പെട്ടു.

Share This:

Comments

comments