ഓണത്തിന് വൈപ്പിനിൽ ‘നാടൻ പൂക്കളം’ വിരിയും.

0
93
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാ വൈപ്പിനിലെ എടവനക്കാടുള്ള ചെണ്ടുമല്ലി കൃഷി

ജോൺസൻ ചെറിയാൻ.

കൊച്ചി : വൈപ്പിൻകാർക്ക് ഈ ഓണത്തിനു പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി തമിഴ്നാട്ടിൽനിന്നു വരേണ്ട!.30 കർഷകരുടെ കൂട്ടായ്മയിൽ അരയേക്കർ ഭൂമിയിലാണ് ഇവിടെ പൂക്കൃഷി പുരോഗമിക്കുന്നത്.ഓണവിപണി ലക്ഷ്യമിട്ടു സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് ഇവിടെ പൂന്തോട്ടം ഒരുക്കുന്നത്.

അത്തത്തിനു പൂക്കൾ പഞ്ചായത്തിൽതന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നു പഞ്ചായത്ത് പ്രസി‍ഡന്റ് അസീന അബ്ദുൽ സലാം പറയുന്നു. 5500 ചെണ്ടുമല്ലി തൈകളാണ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് കൃഷിഭവൻ നൽകിയത്. ജൂണിലാണ് എല്ലാവരും കൃഷി  ആരംഭിച്ചത്. ഓണം എത്തുമ്പോഴേക്കും വിളവെടുപ്പു പൂർത്തിയാക്കി മുഴുവൻ ചെണ്ടുമല്ലിയും വിപണിയിൽ എത്തിക്കുന്നതിനാണ് തീരുമാനം.

 

 

 

Share This:

Comments

comments