ആശങ്ക വേണ്ടെന്ന് അധികൃതർ ; 25 ഡാമുകൾ തുറന്നു.

0
96

ജോൺസൻ ചെറിയാൻ.

തിരുവനന്തപുരം : മഴയിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തുറന്നിരിക്കുന്നത് 25 അണക്കെട്ടുകൾ.പല ഡാമുക‍ളിലും ഇന്നലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.ശങ്ക വേണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഇടുക്കി ഉൾപ്പെടെ ചില ഡാമുകളിൽ നിന്നു കൂടുതൽ വെള്ളം പുറത്തേക്ക് വിടുകയാണ്.

കെഎസ്ഇബിയുടെ 17 ഡാമുകളിൽ 10 എണ്ണത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിൽ 7 എണ്ണവും ഇടുക്കിയിലാണ്.ജലസേചന വകുപ്പിൽ 3 ബാരേജുകളും ഒരു റഗുലേറ്ററും ഉൾപ്പെടെ 20 അണക്കെട്ടുകളാണുള്ളത്.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്.

Share This:

Comments

comments