4 വയസ്സുള്ള മകളെ നാലാം നിലയിൽനിന്ന് എറിഞ്ഞുകൊന്നു അമ്മ അറസ്റ്റിൽ.

0
353

ജോൺസൻ ചെറിയാൻ.

ബെംഗളൂരൂ : നാല് വയസ്സുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ദന്തഡോക്ടറായ സുഷമ ഭരദ്വാജാണ് പിടിയിലായത്.ബെംഗളൂരു എസ്ആർ നഗറിൽ വ്യാഴാഴ്ചയാണ് സംഭവം.സികെസി ഗാർഡനിലെ അപ്പാർട്‌‌മെന്റിലെ നാലാം നിലയിലാണ് കിരണും കുടുംബവും താമസിക്കുന്നത്.

സോഫ്‌റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തത്.കേൾവിശേഷിയും സംസാരശേഷിയുമില്ലാത്ത കുട്ടിക്ക്, മാനസിക പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതുമൂലം കടുത്ത വിഷാദത്തിലായിരുന്ന സുഷമ, കുട്ടിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു.

Share This:

Comments

comments