വെരി.റവ.പി.ഒ നൈനാന്റെ നിര്യാണത്തിൽ എക്ക്യൂമെനിക്കൽ ദർശനവേദി അനുശോചിച്ചു.

0
88

ഷാജീ രാമപുരം.

ന്യുയോർക്ക്: ടെക്സാസ് സംസ്ഥാനത്തെ ഡാളസ് പട്ടണത്തിൽ വിവിധ സഭാവിഭാഗത്തിൽപ്പെട്ട  ക്രിസ്തിയ വിശ്വാസികളായ പ്രവാസി മലയാളികൾക്കായി ആദ്യമായി ആരാധനക്ക് നേതൃത്വം നൽകിയ പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി പനവേലിൽ കുടുംബാംഗമായ   വൈദീക ശ്രേഷ്ഠൻ വെരി.റവ.പി.ഒ നൈനാന്റെ (88) നിര്യാണത്തിൽ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക അനുശോചിച്ചു.

സിഎസ്ഐ സഭയുടെ മദ്ധ്യകേരള ഭദ്രാസനത്തിലെ വൈദികനും, സഭയുടെ തെലുങ്കാനാ മിഷന്റെ പ്രഥമ മിഷനറിയും ആയ റവ.പി.ഒ നൈനാൻ  ഡാളസിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ സൗത്ത് മെതഡിസ്റ്റ് യുണിവേഴ്സിറ്റിയുടെ കീഴിലുള്ള പെർക്കിൻസ് തിയോളജിക്കൽ സെമിനാരിയിൽ  1972 മാർച്ചിൽ ഉപരിപഠനാർത്ഥം എത്തിയതാണ്. ഈ കാലയളവിൽ മലയാളികളായ വൈദീകർ ആരും ഡാളസിൽ ഉണ്ടായിരുന്നില്ല. സെമിനാരിയുടെ ചാപ്പൽ ആയ കാന്റർബറി ഹൗസിൽ ആയിരുന്നു ആദ്യത്തെ ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും. മാർത്തോമ്മ സഭയുടെ ആരാധനാക്രമം അനുസരിച്ചാണ് അന്ന് ആരാധന നടത്തിയിരുന്നത്.

എക്ക്യൂമെനിക്കൽ ദർശനങ്ങളുടെ സൂര്യതേജസ്സ് ആയിരുന്ന റവ.പി.ഒ നൈനാന്റെ നിര്യാണംമൂലം എക്ക്യൂമെനിക്കൽ ദർശനങ്ങൾക്കും, പ്രസ്ഥാനങ്ങൾക്കും മാർഗ്ഗദർശിയായിരുന്ന ഉത്തമ വൈദീക ശ്രേഷ്ഠനെയാണ് നഷ്ടപ്പെട്ടതെന്ന് എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക ഡയറക്ടർ ബോർഡ് അനുസ്മരിച്ചു.

Share This:

Comments

comments