സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചു ; യുഎഇയിൽ നിന്ന് എത്തിയ ആളിലാണ് അസുഖം സ്ഥിരീകരിച്ചത്.

0
108

ജോൺസൻ ചെറിയാൻ.

തിരുവനന്തപുരം : കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. ജൂലൈ 12ന് യുഎഇയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ ആളിലാണ് അസുഖം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചയാളിന്റെ അച്ഛനും അമ്മയും, ടാക്സി – ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 11 പേരാണു സമ്പർക്കത്തിൽ വന്നത്.

അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു രോഗം പടരും.മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി.രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു വാനരവസൂരി പകരാം.സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്.

Share This:

Comments

comments