3 പ്രതികൾ പിടിയിൽ ; ട്രെയിനിൽ പെൺകുട്ടിക്കു നേരെ അക്രമം.

0
63

ജോൺസൻ ചെറിയാൻ.

കൊച്ചി : ട്രെയിൻ യാത്രയ്ക്കിടെ അച്ഛനെയും മകളെയും ആക്രമിച്ച കേസിലെ 3 പ്രതികൾ റെയിൽവേ പൊലീസിന്റെ പിടിയിൽ.മൂന്നിടത്തായി ഒളിവിലായിരുന്ന പ്രതികളെ വ്യാപക തിരച്ചിലിനൊടുവിലാണു പിടികൂടിയത്.ജോയി,സിജോ ആന്റോ,സുരേഷ് എന്നിവരാണു പിടിയിലായത്.പ്രതികൾ മൂവരും തമ്മിൽ ട്രെയിൻ യാത്രയ്ക്കിടെയുള്ള പരിചയം മാത്രമാണുള്ളതെന്നു പൊലീസ് പറഞ്ഞു.

കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടിലാണു പ്രതികൾ. ഇന്നു പുലർച്ചെ എറണാകുളം സൗത്തിലെ ഗവ. റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ കോടതിയിൽ ഹാജരാക്കും.അക്രമത്തിൽ രണ്ടു പേർക്കു കൂടി പങ്കുള്ളതായി പൊലീസ് കരുതുന്നു.കഴിഞ്ഞ ശനി രാത്രിയാണു തൃശൂരിലേക്കു പോകാൻ എറണാകുളം സൗത്തിൽ നിന്നു ഗുരുവായൂർ എക്സ്പ്രസിൽ കയറിയ പതിനാറുകാരിയെ സഹയാത്രികർ അപമാനിക്കാൻ ശ്രമിച്ചത്. ഇതു ചോദ്യം ചെയ്ത പിതാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.

Share This:

Comments

comments