വില കുതിച്ചുയരുന്നു ; സ്വർണത്തിന്റെ ഇറക്കുമതി നികുതി കൂട്ടി.

0
39

ജോൺസൻ ചെറിയാൻ.

കോട്ടയം : സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 7.5 ൽ നിന്നും 12.5 ആയി കേന്ദ്ര സർക്കാർ ഉയർത്തി.ഇന്ത്യയിലെ ഉപഭോഗത്തിനായി ഭൂരിഭാഗവും സ്വർണം ഇറക്കുമതി ചെയ്യുകയാണ്.രൂപയുടെ വില നിലതെറ്റി താഴോട്ട് പോകുന്നതിനാൽ ഇറക്കുമതി നിയന്ത്രണങ്ങൾ  കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ  സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു കള്ളക്കടത്തു തടയുമെന്ന  ഒരു തീരുമാനത്തിലായിരുന്നു മുൻപ് കേന്ദ്ര സർക്കാർ. അതുകൊണ്ടുതന്നെ ഇപ്പോൾ തീരുവ കൂട്ടിയത് അപ്രതീക്ഷിതമായിരുന്നു.കുറച്ചു ദിവസങ്ങളായി കുറഞ്ഞു നിന്നിരുന്ന സ്വർണ വില പെട്ടെന്ന് ഉയരുന്നത് കല്യാണ, ഉൽസവ സീസണുകളിൽ ഇന്ത്യക്കാരുടെ പോക്കറ്റ് കൂടുതൽ ചോർത്തും.

Share This:

Comments

comments