ജോസ് മലയിൽ ഫോമാ ഗ്ലോബൽ കൺവെൻഷൻ ന്യൂ യോർക്ക് എംപയർ റീജണൽ കോർഡിനേറ്റർ ആയീ തിരഞ്ഞെടുക്കപ്പെട്ടു.

0
98

പ്രദീപ് നായർ. 

ഫോമാ ഗ്ലോബൽ കൺവെൻഷൻ ന്യൂയോർക്ക് എംപയർ റീജണൽ കോർഡിനേറ്റർ ആയി ജോസ് മലയിലിനെ തിരഞ്ഞെടുത്തതായി അർ.വി.പി ഷോബി ഐസക്, നാഷണൽ കമ്മിറ്റി അംഗം സണ്ണി കല്ലൂപ്പാറ, എന്നിവർ ആറിയിച്ചു. 2018-22 കാലഘട്ടത്തി ഇന്ത്യൻ കൾചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്റർ പ്രസിഡൻ്റും, ഫോമാ 2020-22 നാഷനൽ കമ്മിറ്റി അംഗവും കൂടിയാണ് ജോസ് മലയിൽ.

ഫോമാ റീജിയണുകളിൽ നിന്നുള്ള രജിസ്ട്രേഷനുകൾ കോർഡിനേറ്റ് ചെയ്യുക, ആവരെ കൺവെൻഷൻ പരിപാടികളിലേക്ക്  നിർദ്ദേശിക്കുക  , കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് റിസോർട്ടിൽ എത്തുമ്പോൾ വേണ്ടുന്ന  മാർഗ്ഗ നിർദ്ദേശങ്ങൾ അർ.വി.പിയും, നാഷണൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കൺവെൻഷൻ റീജണൽ കോർഡിനേറ്റർമാരുടെ പ്രധാന ചുമതലകൾ.

മെക്സിക്കോയിലെ  കാൻകൂനിൽ നാല് ദിവസം ആരങ്ങേറുന്ന ഈ കുടുബ സംഗമവേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ  കൺവെൻഷന് മാറ്റ്കൂട്ടും. ന്യൂ യോർക്ക് എംപയർ റീജിയനിൽ നിന്നുള്ള നിരവതി കുടുംബങ്ങൾ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ടെന്ന് അർ.വി.പി ഷോബി ഐസക്, നാഷണൽ കമ്മിറ്റി അംഗം സണ്ണി കല്ലൂപ്പാറ എന്നിവർ ആറിയിച്ചു. ഷീജാ നിഷാദ് ആണ് ന്യൂ യോർക്ക് എംപയർ റീജിയന്റെ ചാർജ് വഹിക്കുന്ന കൺവെൻഷൻ കോ-ചെയർ. ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായർ , അഡ്വൈസറി കൌൺസിൽ ചെയർ ജോൺ സി വർഗീസ് , എക്സ് ഓഫീസിയോ ഷിനു ജോസഫ് എന്നിവരും  എംപയർ റീജിയനിൽ നിന്നും നാഷണൽ കമ്മിറ്റിയെ പ്രീതിനിധികരിക്കുന്നു .

കൺവൻഷൻ ഒരു വൻ വിജയമായി തീർക്കുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ആവശ്യമാണെന്ന്  ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ    എന്നിവർ അറിയിച്ചു.

Share This:

Comments

comments