ജോൺസൻ ചെറിയാൻ.
കോട്ടയം : ചാഞ്ചാട്ടം തുടർന്ന് സംസ്ഥാനത്തെ സ്വർണ വില ശനിയാഴ്ച ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്.ഇതോടെ ഗ്രാമിന് 4,755 രൂപയും പവന് 38,040 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ജൂൺ 11 മുതൽ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമാണ്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണി വിലയിലും പ്രതിഫലിക്കുന്നത്.