ബാബുവിന് ജന്മനാട്ടിൽ അന്ത്യവിശ്രമം ; ‘അച്ഛനെ കാണണം’: എബിന്റെ ആഗ്രഹം നിറവേറ്റി യൂസഫലി.

0
159

ജോൺസൻ ചെറിയാൻ.

തിരുവനന്തപുരം : സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ബാബുവിന് ജന്മനാട്ടിൽ അന്ത്യവിശ്രമം.നോർക്ക റൂട്സ് വൈസ് ചെയർമാൻ എംഎ യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് മൃതദേഹം  നാട്ടിലെത്തിക്കാനുള്ള  നടപടി  വേഗത്തിലായത്.ലോക കേരള സഭയുടെ ഭാഗമായ ഓപ്പൺ ഫോറം  ഉദ്ഘാടനം ചെയ്യാൻ  എത്തിയ യൂസഫലിയോട് ബാബുവിന്റെ മകൻ എബിൻ സഹായം അഭ്യർഥിച്ചു.

മൈക്കിന് മുന്നിൽ നിന്നു തന്നെ യൂസഫലി സൗദിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ട്  ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ടു.ഇതു കഴിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിലാണ് മൃതദേഹം നാട്ടിലെത്തുന്നത്.മൃതദേഹം ലുലു ഗ്രൂപ്പ് അധികൃതര്‍ റിയാദില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചു.കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തിച്ചു. ഇതിനാവശ്യമായ ചിലവുകൾ യൂസഫലി വഹിച്ചു.

Share This:

Comments

comments