ജമ്മു കശ്മീരിൽ അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നു.

0
180

ജോൺസൺ ചെറിയാൻ.

കുൽഗാം :  ജമ്മു കശ്മീരിൽ അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നു.ഹിന്ദു മതവിഭാഗത്തിൽപെട്ട കുല്‍ഗാം സ്വദേശിനി രജനി ഭല്ലയ്ക്കാണു വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗോപാല്‍പുരയിലെ ഹൈസ്കൂളിൽവച്ചാണ് അധ്യാപികയ്ക്കു നേരെ വെടിവയ്പുണ്ടായത്.അതേസമയം അവന്തിപുരയിൽ ചൊവ്വാഴ്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.അക്രമത്തിന്റെ ഭാഗമായ ഭീകരരെ എത്രയും പെട്ടെന്നു കണ്ടെത്തി പിടികൂടുമെന്നു പൊലീസ് അറിയിച്ചു.

Share This:

Comments

comments