അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടി വ്യാപക മഴയ്ക്ക് സാധ്യത.

0
178

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ്  അറിയിച്ചു.

ഏപ്രിൽ 13,14 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഏപ്രിൽ 13ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ നിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയ്ക്ക് കാരണം.

Share This:

Comments

comments