
style="text-align: center;">ചെറുനാരങ്ങ അച്ചാര്‍
ആവശ്യമുള്ള സാധനങ്ങള്‍
ചെറുനാരങ്ങ: നാലായി മുറിച്ചത് 25 എണ്ണം
ഉപ്പ്: 1/2 കപ്പ്
നല്ലെണ്ണ: 1/4 കപ്പ്
കടുക്: ഒരു ടീസ്പൂണ്‍
ഉലുവ: ഒരു ടീസ്പൂണ്‍
ഇഞ്ചി: കൊത്തിയരിഞ്ഞത് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി: ചെറുതായരിഞ്ഞത് 12 എണ്ണം
കറിവേപ്പില: 12 തണ്ട്
മുളകുപൊടി: ആറു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
കായപ്പൊടി: ഒരു ടീസ്പൂണ്‍
വിനാഗിരി: 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ചെറു നാരങ്ങ ആവി കയറ്റിയോ ,നല്ലെണ്ണയില്‍ വാട്ടിയോഎടുക്കുക..അതിനുശേഷം വെള്ളവും എണ്ണയും തുടച്ചു കളയുക നാളായി മുറിച്ചു ഉപ്പു പുരട്ടി രണ്ടുദിവസം വെയ്ക്കുക. ഇടയ്ക്കിടെ ഇളക്കിവയ്ക്കുക. അതിനുശേഷം അച്ചാര്‍ ഇ ടാനായി ഒരുങ്ങുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം കടുകിട്ട് പൊട്ടിക്കുക. തീ കുറച്ച് ഉലുവാ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവ ചേര്‍ത്ത് രണ്ടുമിനിറ്റ് മൂപ്പിക്കുക. പിന്നീട് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം ഇവ ചേര്‍ത്ത് മൂപ്പിക്കുക. മസാലക്കൂട്ട് ചൂടായിക്കഴിയുമ്പോള്‍ ഇതിലേക്ക് ഉപ്പിലിട്ട നാരങ്ങയും വിനാഗിരിയും ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം ഉപ്പു ചേര്‍ക്കുക. ഏകദേശം രണ്ടുമിനിറ്റ് തിളയ്ക്കാന്‍ തുടങ്ങുന്നതുവരെ ചൂടാക്കുക. അടുപ്പില്‍നിന്ന് വാങ്ങി തണുത്തശേഷം കുപ്പിയില്‍ പകരുക.നല്ല പുളിയുള്ളനാരങ്ങയാനെങ്കില് ഒന്ന് രണ്ടു സ്പൂണ്‍ തേന്‍കൂടി ചേര്‍ക്കൂ. നല്ല രുചിയുള്ള അച്ചാര്‍ ആസ്വദിക്കൂ.
Comments
comments