ജോൺസൺ ചെറിയാൻ.
ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.3 ലക്ഷം (2,35,532) പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.871 മരണങ്ങളും റിപ്പോർട്ട് ചെയ്തു.രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് മരണനിരക്ക് ഉയരുന്നത് ആശങ്കാജനകമാണ്.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതായി ആരോഗ്യവിദഗ്ധർ പറയുന്നു.തുടർച്ചയായി നാലാം ദിവസവും രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെയാണ്. 3,35,939 പേർ രോഗമുക്തരായി.രാജ്യത്തെ രോഗമുക്തി നിരക്ക് 93.89 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.3 ശതമാനം.