കാറപകടത്തിൽ കാൽ നഷ്ടപ്പെട്ട മിനി ജോസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം.

0
317

ജോൺസൺ ചെറിയാൻ.

കോട്ടയം: കാറപകടത്തിൽ കാൽ നഷ്ടപ്പെട്ട അതിരമ്പുഴ മാലേപ്പറമ്പിൽ മിനി ജോസിന് (52) 50 ലക്ഷം രൂപ നഷ്ടപരിഹാരം.മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി വി.ജി.ശ്രീദേവിയാണ് ഉത്തരവിട്ടത്.ഭർത്താവ് ജോസ് ഓടിച്ചു വന്ന കാറിൽ മുൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു മിനി

.കാണക്കാരി വെമ്പള്ളിയിൽ എത്തിയപ്പോൾ ശക്തമായ മഴയത്ത് എതിർദിശയിൽ ഓടിച്ചുവന്ന വാഹനത്തിന്റെ വെളിച്ചം ഡിം ചെയ്യാതിരുന്നതിനെത്തുടർന്ന് കാർ കലുങ്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.ഗുരുതരമായി പരുക്കേറ്റ മിനിക്ക് ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഇടതുകാൽ മുറിച്ചുനീക്കേണ്ടിവന്നു.ഹർജിക്കാരിയുടെ കോടതിച്ചെലവും പലിശയും ഉൾപ്പെടെയുള്ള നഷ്ടപരിഹാരത്തുക ഒരുമാസത്തിനകം കാറിന്റെ ഇൻഷുറൻസ് കമ്പനി നൽകണമെന്നു കോടതി ഉത്തരവിട്ടു.

Share This:

Comments

comments