മോണോക്ലോണൽ ആന്റിബോഡി നൽകി ;വിഎസിന്റെ ആരോഗ്യനില തൃപ്തികരം.

0
207

ജോൺസൻ ചെറിയാൻ.

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.ചെറിയ പനിയല്ലാതെ മറ്റു അസ്വസ്ഥതകളില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസ് ചികിത്സയിലുള്ളത്.

പരിചരിച്ച നഴ്സിനു കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വ്യാഴാഴ്ച പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.വിഎസിന്റെ ഭാര്യ വസുമതിയ്ക്കും കോവിഡ് ബാധിച്ചിരുന്നു. രണ്ടു വർഷമായി ബാർട്ടൺഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ പൂർണ വിശ്രമത്തിലാണ് വിഎസ്. സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Share This:

Comments

comments