ജോൺസൺ ചെറിയാൻ.
ന്യൂഡൽഹി: കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് മാത്രമേ വാക്സീൻ എടുക്കാവൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെയുള്ള നടപടിയിൽ വ്യക്തത വരുത്തിയാണ് പുതിയ നിർദേശം.
ഇക്കാര്യം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.ഇക്കാര്യം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. േകാവിഡ് മുക്തരായവർ ഒരുമാസത്തിനകം തന്നെ വാക്സീൻ എടുക്കുന്നുണ്ടായിരുന്നു. ഇതിലെ അവ്യക്തത ഒഴിവാക്കാനാണ് പുതിയ നിർദേശം പുറത്തിറക്കിയത്.