അഡ്വ. അബ്ദുല്‍ വാഹിദ്.
കോഴിക്കോട്: സമരപ്പോരിശ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ കാരവന് ഫറോക്കില്‍ തുടക്കമായി. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി ശാക്കിര്‍ ജാഥാ ക്യാപ്റ്റന്‍ അഡ്വ. അബ്ദുല്‍ വാഹിദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മുസ്ലിംകളുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് മലബാര്‍ സമരത്തെക്കുറിച്ചും മുസ്ലിം പോരാട്ട പാരമ്പര്യങ്ങളെക്കുറിച്ചുമുള്ള ഓര്‍മകളെ നിലനിര്‍ത്തുക എന്നത് വംശീയ ഉന്മൂലന രാഷ്ട്രീയം പയറ്റുന്ന ഭരണകൂടത്തോടുള്ള ഓര്‍മപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം നിയാസ് വേളം മുഖ്യാതിഥി ആയിരുന്നു. ജാഥാ ക്യാപ്റ്റന്‍ അഡ്വ. അബ്ദുല്‍ വാഹിദ്, വൈസ് ക്യാപ്റ്റന്‍ നവാഫ് പാറക്കടവ്, അബ്ദുറഹീം പി.സി, ഫത്താഹ് തുടങ്ങിയവര്‍ സംസാരിച്ചു. 3 ദിവസം നീണ്ട് നില്ക്കുന്ന കാരവന് ജില്ലയിലെ 18 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഡിസംബര്‍ 26 ഞായറാഴ്ച്ച മുക്കത്ത് സമാപിക്കും.