രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും.

0
155

ജോൺസൺ ചെറിയാൻ.

ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയ൦ അറിയിച്ചു.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നിലവിലെ രാജ്യാന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതയാണു പുലർത്തുന്നത്.രാജ്യാന്തര വിമാന സർവീസുകൾ എന്നു മുതൽ പുനരാരംഭിക്കാം എന്ന കാര്യം പിന്നാലെ അറിയിക്കും.ഡിസംബർ 15നു രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നു നവംബർ 26നാണു സർക്കാർ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 20 മാസത്തോളമായി രാജ്യാന്തര സർവീസുകൾക്കു നിയന്ത്രണമുണ്ട്.

Share This:

Comments

comments