ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കിടെ എംവി കവരത്തി യാത്രാക്കപ്പലിൽ തീപിടിത്തം.

0
108

ജോൺസൺ ചെറിയാൻ.

കൊച്ചി: കൊച്ചിയിൽ നിന്നു ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കിടെ എംവി കവരത്തി യാത്രാക്കപ്പലിൽ തീപിടിത്തം.എൻജിൻ റൂമിലാണു തീ പിടിച്ചത്. കപ്പലിലെ അഗ്നിരക്ഷാ വിഭാഗം ഉടൻ തീയണച്ചതിനാൽ ആളപായമില്ല.വൈദ്യുതി ബന്ധം മുറിഞ്ഞതോടെ എൻജിന്റെ പ്രവർത്തനം നിലച്ച കപ്പൽ കടലിൽ ഏറെ നേരം നിയന്ത്രണം വിട്ട് ഒഴുകി.കൊച്ചിയിൽനിന്നു ചൊവ്വാഴ്ച രാത്രി പുറപ്പെട്ട കപ്പൽ ഇന്നലെ രാവിലെ കവരത്തിയിലെത്തി.ഇവിടെനിന്ന് ആന്ത്രോത്തു ദ്വീപിലേക്കു പോകുന്നതിനിടെയാണ്  എൻജിൻ റൂമിൽ തീ പടർന്നത്.

ഷോർട്ട് സർക്യൂട്ട് ആണു തീപിടിത്തത്തിനു കാരണമെന്നാണു പ്രഥമിക നിഗമനം.322 യാത്രക്കാരും ഉദ്യോഗസ്ഥരും കന്റീൻ ജീവനക്കാരുമുൾപ്പെടെ 85 ക്രൂ അംഗങ്ങളുമാണു കപ്പലിലുള്ളത്. എംവി കവരത്തിയിലെ യാത്രക്കാരെ കോറൽ കപ്പൽ സുരക്ഷിതമായി ആന്ത്രോത്തിലെത്തിക്കും. അപകടത്തിലായ കപ്പലിനെ കോറലിന്റെ സഹായത്തോടെ കെട്ടിവലിച്ചു തുറമുഖത്തെത്തിക്കാനും ശ്രമിക്കും.

Share This:

Comments

comments