ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം.

0
184

ജോൺസൺ ചെറിയാൻ.

പൊൻകുന്നം :ഇന്നലെ രാവിലെ 8മണിക്ക് ദേശീയപാതയിൽ കെവിഎംഎസ് ജംക്‌ഷനിൽ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രിക മരിച്ചു.കൂരോപ്പട കൂവപ്പൊയ്ക കൃഷ്ണവിലാസത്തിൽ സന്തോഷിന്റെ ഭാര്യയും അരവിന്ദ ആശുപത്രിയിലെ റിസപ്ഷനിസ്റ്റുമായ  പി.ജി.അമ്പിളി(43) ആണ് മരിച്ചത്.അമ്പിളിയുടെ ശരീരത്തിലൂടെ ലോറി കയറിഇറകുകയായിരുന്നു.

രാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്കു സ്കൂട്ടറിൽ പോവുകയായിരുന്നു അമ്പിളി ദേശീയപാതയിൽ നിന്ന് കെവിഎംഎസ് റോഡിലേക്കു തിരിയുന്നതിനിടെ പിന്നാലെ എത്തിയ ലോറി  ഇടിച്ച് അമ്പിളിയും സ്കൂട്ടറും ലോറിക്കടിയിൽപെട്ടു.പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഭർത്താവ് സന്തോഷ് കൂവപ്പൊയ്കയിൽ ടെക്സ്റ്റൈൽസ് ഷോപ്പ് നടത്തുകയാണ്. മക്കൾ: ശിൽപ (കൊല്ലം അസീസി മെഡിക്കൽ കോളജ് നഴ്സിങ് വിദ്യാർഥിനി), അപർണ (പാമ്പാടി കെജി കോളജ് ബിരുദ വിദ്യാർഥിനി).

Share This:

Comments

comments