കാര്‍ മെട്രോ പില്ലറില്‍ ഇടിച്ച് യുവതി മരിച്ച സംഭവത്തില്‍;യുവാക്കൾ ലഹരിമരുന്നുപയോഗിച്ചോ എന്ന് പൊലീസ് പരിശോധിക്കും.

0
114

ജോൺസൺ ചെറിയാൻ.

കൊച്ചി:കളമശേരിയില്‍ കാര്‍ മെട്രോ പില്ലറില്‍ ഇടിച്ച് യുവതി മരിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്ന യുവാക്കൾ ലഹരിമരുന്നുപയോഗിച്ചോ എന്ന് പൊലീസ് പരിശോധിക്കും.  കാര്‍ മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ചപ്പോഴാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ കളമശേരി നഗരസഭാ ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്.

വാഹനത്തിലുണ്ടായിരുന്ന എടത്തല സ്വദേശി കെ.എം മന്‍ഫിയ മരിച്ചു. കാറോടിച്ചിരുന്ന പാലക്കാട് സ്വദേശി സല്‍മാനുല്‍ ഫാരിസിനെ ചികിത്സയ്ക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു.കൂടെയുണ്ടായിരുന്ന വാരപ്പുഴ സ്വദേശി ജിബിന്‍ ജോണ്‍സണും കസ്റ്റഡിയിലാണ്.അപകടമുണ്ടായ ശേഷം പരുക്കേറ്റ മന്‍ഫിയയെയും സല്‍മാനുല്‍ ഫാരിസിനെയുമാണ് ഉടന്‍ ആശുപത്രിയിലെത്തിച്ചത്. അമിതമായി മദ്യപിച്ചിരുന്ന ജിബിന്‍ ജോണ്‍സണ്‍ പുറകിലെ സീറ്റില്‍ ഉറക്കത്തിലായിരുന്നു.നിസാരപരിക്കുകളോടെ പുറത്തിറങ്ങിയ ജിബിന്‍ നടന്ന് സമീപത്തുള്ള ബാറിനടുത്തെത്തി വഴിയില്‍ കിടന്ന് ഉറങ്ങിപ്പോയി.

Share This:

Comments

comments