ഫൊക്കാന ടെക്സാസ് റീജിയണൽ കൺവൻഷൻ ഡിസംബർ 5 നു ഹൂസ്റ്റണിൽ.

0
123

സുമോദ്   നെല്ലിക്കാല.

ഹ്യൂസ്റ്റൺ: അമേരിക്കന്‍ മലയാളികളുടെ സംഘബോധത്തിന്റെ പ്രതീകമായ ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) റീജിയണൽ കൺവൻഷൻ  ഡിസംബർ 5 ഞായരാശ്ച ഹൂസ്റ്റണിൽ നടത്തപ്പെടും എന്ന് ഫൊക്കാന ടെക്‌സസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം, ഫൊക്കാന വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ചെറു എന്നിവര്‍ അറിയിച്ചു. റീജിയണൽ കൺവൻഷനു മുന്നോടിയായി ടെക്സാസ് റീജിയണൽ പ്രവർത്തന ഉൽഘാടനം ശനിയാഴ്ച ഡാളസ്സിൽ ആണ് നടത്തപ്പെടുക

ഡിസംബര്‍ അഞ്ചാം തീയതി ഞായറാഴ്ച ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് കള്‍ച്ചറല്‍ ഫെസ്റ്റ് തുടങ്ങും. വര്‍ണാഭമായ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സാഹിത്യ സല്ലാപവും ചിരിയരങ്ങും സാംസ്‌കാരികോല്‍സവത്തിന് മാറ്റുകൂട്ടും. അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഉന്നത തലങ്ങിലുള്ളവര്‍, ഫൊക്കാന കുടുംബാംഗങ്ങള്‍ക്ക് പുറമെ സമ്മേളനത്തില്‍ സാന്നിധ്യമറിയിക്കും. ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസ്‌തുത ചടങ്ങിൽ വച്ച് ഉൽഘാടനം ചെയ്യപ്പെടുമെന്നു നിയുക്ത പ്രസിഡൻറ്റ് ഷീല ചെറു അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് ജേക്കബ് (രാജന്‍) പടവത്തില്‍ (ഫ്‌ളോറിഡ), ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ (ചിക്കാഗോ), ട്രഷറര്‍ എബ്രഹാം കളത്തില്‍ (ഫ്‌ളോറിഡ), വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ചെറു (ഹൂസ്റ്റണ്‍/ന്യൂയോര്‍ക്ക്), വൈസ് പ്രസിഡന്റ് ഷിബു വെണ്‍മണി (ചിക്കാഗോ), ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്‌സണ്‍ വിനോദ് കെ.ആര്‍.കെ (ന്യൂയോര്‍ക്ക്), അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ജോസഫ് കുരിയാപ്പുറം (ന്യൂയോര്‍ക്ക്), ടെക്‌സസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം (ഡാളസ്), നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ ഇളമത (കാനഡ) തുടങ്ങിയവര്‍ മീറ്റിങ്ങിന് നേതൃത്വം നല്‍കുന്നു

പ്രോഗ്രാമിലേക്കു ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംഷികളേയും സ്വാഗതം ചെയ്യുന്നതായി ടെക്സാസ് റീജിയണൽ കമ്മിറ്റി ഭാരവാഹികൾ സംയുക്ത പ്രെസ്താവനയിൽ അറിയിച്ചു.

Share This:

Comments

comments