വായുവിലൂടെ പടരുന്ന ഒമിക്രോണ്‍ പിടിച്ചു നിർത്താൻ ;മൂന്നാം ഡോസ് നൽകണമെന്ന് വിദഗ്ധർ.

0
171

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം:ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ്  പഠനo സൂചിപ്പിക്കുന്നത്. അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പ് നൽകി. ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം വര്‍ധിപ്പിക്കണം.മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു.

വ്യാപനശേഷി വ്യക്തമാക്കുന്നത് വായുവിലൂടെ അതിവേഗം പകരാനുളള സാധ്യതയാണെന്ന് കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നൽകി. മാസ്ക് ഉപയോഗം കര്‍ശനമാക്കണം.ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഒാഫീസുകളിലും ചടങ്ങുകളിലും തുറന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.

Share This:

Comments

comments